---
title: "ബൊലേറോ ഇന്‍സുലേറ്റര്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്"
english_title: "One injured as Bolero Insulator vehicle overturns"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88697/One -injured -as- Bolero- Insulator- vehicle- overturns-meppayoor"
published_at: "2023-01-04T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b561301ee9b_1apakadam.jpg"
keywords: []
---

# ബൊലേറോ ഇന്‍സുലേറ്റര്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ എളമ്പിലാട് സ്‌കൂളിന് സമീപം ബൊലേറോ ഇന്‍സുലേറ്റര്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ എളമ്പിലാട് സ്‌കൂളിന് സമീപം ബൊലേറോ ഇന്‍സുലേറ്റര്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്.

നിയന്ത്രണം വിട്ട് വാഹനം സലഫിക്ക് മുന്‍വശമുള്ള ബസ്സ്റ്റോപ്പ് ഇടിച്ച് തകര്‍ത്ത് സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ നിലയിലാണ്.

ഇന്ന് 3.30 ഓടെയാണ് സംഭവം. പേരാമ്പ്ര ഭാഗത്ത് നിന്ന് പയ്യോളി ഭാഗത്തെക്കു പോകുന്ന ബൊലേറോയാണ് അപകടത്തില്‍പ്പെട്ടത്.

സ്റ്റോപ്പില്‍ ഇരിക്കുന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ മേപ്പയ്യൂര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നാട്ടുകാരും മേപ്പയ്യൂര്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88697/One -injured -as- Bolero- Insulator- vehicle- overturns-meppayoor)